Saturday, January 3, 2026

വാഹനാപകടം ;കുളുവിൽ ട്രാവലർ തോട്ടിലേക്ക് മറിഞ്ഞ് ഏഴ് പേർ മരിച്ചു ; പത്ത് പേർക്ക് പരിക്കേറ്റു.

ഹിമാചൽ പ്രദേശ് : കുളുവിൽ ട്രാവലർ തോട്ടിലേക്ക് മറിഞ്ഞ് ഏഴ് വിനോദസഞ്ചാരികൾ മരിച്ചു.10 പേർക്ക് പരിക്കേറ്റു.
ബഞ്ചാർ സബ്ഡിവിഷനിലെ ഗിയാഗിക്ക് സമീപമായിരുന്നു അപകടം.

‘കുളുവിൽ ഇന്നലെ രാത്രി 8:30 നാണ് സംഭവം നടന്നത്.പരിക്കേറ്റ അഞ്ച് പേരെ കുളുവിലെ സോണൽ ആശുപത്രിയിലേക്ക് മാറ്റി. ബഞ്ചാർ ആശുപത്രിയിൽ ചികിത്സയിലാണ്’,”ഗുർദേവ് സിംഗ് എസ്പി കുളു പറഞ്ഞു

തിങ്കളാഴ്ച്ച പുലർച്ചെ 12.45 ഓടെ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ ഫേസ്ബുക്ക് ലൈവിൽ വീഡിയോ സ്ട്രീം ചെയ്തുകൊണ്ട് ബഞ്ചാറിലെ ബിജെപി എംഎൽഎ സുരേന്ദർ ഷൂരിയാണ് അപകട വിവരം അറിയിച്ചത്.

പരിക്കേറ്റവരെ ആദ്യം ബഞ്ചാർ ആശുപത്രിയിലേക്ക് കൊണ്ടുപോയി, അവിടെ നിന്ന് പ്രഥമ ശുശ്രൂഷ നൽകിയ ശേഷം കുളു ആശുപത്രിയിലേക്ക് മാറ്റിയതായും അദ്ദേഹം കൂട്ടിച്ചേർത്തു. മരിച്ചവർ രാജസ്ഥാൻ, മധ്യപ്രദേശ്, ഹരിയാന, ദില്ലി തുടങ്ങി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണെന്നും അവരെ തിരിച്ചറിഞ്ഞു വരികയാണെന്നും ബഞ്ചാർ എംഎൽഎ പറഞ്ഞു.

Related Articles

Latest Articles