Tuesday, September 22, 2026

വാഹനാപകടം ; പൂനെയിൽ അമിതവേഗത്തിൽ വന്ന ട്രാക്ടർ ഇടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം ; സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ പുറത്ത്

മഹാരാഷ്ട്ര: പൂനെ-നാസിക് ഹൈവേയിൽ അമിതവേഗതയിൽ വന്ന ട്രാക്ടർ ഇടിച്ച് ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. ട്രാക്ടറിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ കുഞ്ഞുമായി വന്ന ബൈക്ക് റോഡിൽ തെന്നി വീഴുന്നത് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ വ്യക്തമാണ്.

ബൈക്ക് യാത്രികന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനെ തുടർന്ന് ബൈക്ക് യാത്രികനും സ്ത്രീയും കുട്ടിയും റോഡിൽ വീണു. അമിതവേഗതയിൽ വന്ന ട്രാക്ടറിന്റെ ചക്രത്തിനടിയിൽപ്പെട്ട് ആറുമാസം പ്രായമുള്ള കുഞ്ഞ് സംഭവസ്ഥലത്തുതന്നെ മരിച്ചു.

അപകടം സംഭവിക്കുന്നതിന് മുമ്പ് കുട്ടി സ്ത്രീയുടെ മടിയിലായിരുന്നുവെന്ന് സംഭവസ്ഥലത്തെ ദൃക്‌സാക്ഷികൾ പറഞ്ഞു.

അസംഘടിത പാർക്കിംഗും തിരക്കേറിയ റോഡുമായതിനാലാണ് ബൈക്ക് തെന്നിമാറിയതെന്നാണ് അപകടത്തെക്കുറിച്ചുള്ള പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയത്.

Related Articles

Latest Articles