Sunday, April 28, 2024
spot_img

മതവികാരം വ്രണപ്പെടുത്തി ; ചിത്രം താങ്ക് ഗോഡിനെതിരെ പോലീസിൽ പരാതി നൽകി കായസ്ത സമാജത്തിന്റെ പ്രതിനിധികൾ

രാജസ്ഥാൻ : ഹിന്ദു ദൈവമായ ചിത്രഗുപ്തനെ അപമര്യാദയായി ചിത്രീകരിച്ചുവെന്നാരോപിച്ച് കായസ്ത സമാജത്തിന്റെ പ്രതിനിധികൾ വരാനിരിക്കുന്ന താങ്ക് ഗോഡ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകി.

നടൻ അജയ് ദേവ്ഗൺ, നിർമ്മാതാവ് ടി-സീരീസ് തുടങ്ങിയവർക്കെതിരെയാണ് പരാതി.

മുതിർന്ന സാമൂഹിക പ്രവർത്തകൻ ചന്ദ്രകാന്ത് സക്‌സേനയുടെ നേതൃത്വത്തിൽ ശ്രീചിത്രഗുപ്ത കമ്മിറ്റിയുടെ ബാനറിൽ കമ്മ്യൂണിറ്റി പ്രതിനിധികൾ നഗരത്തിലെ നിഹാൽഗഞ്ച് പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.

വെള്ളിയാഴ്ച്ച ജില്ലാ കളക്ടർക്ക് മെമ്മോറാണ്ടം കൈമാറുമെന്ന് കയസ്ഥ മഹാസഭ ദേശീയ സീനിയർ വൈസ് പ്രസിഡന്റ് സഞ്ജീവ് ശ്രീവാസ്തവ പറഞ്ഞു.

ചിത്രത്തിന്റെ ട്രെയിലറിൽ ചിത്രഗുപ്തൻ മോഡേൺ വസ്ത്രങ്ങൾ ധരിച്ച് “അർദ്ധനഗ്നരായ സ്ത്രീകൾ” ചുറ്റപ്പെട്ടിരിക്കുന്നതായി അദ്ദേഹം പറഞ്ഞു.

ഇത് മതവികാരം വ്രണപ്പെടുത്തിയെന്നും സാമൂഹിക സൗഹാർദ്ദം തകർക്കാനുള്ള ഗൂഢാലോചന നടക്കുന്നുണ്ടെന്നും ശ്രീവാസ്തവ പറഞ്ഞു. ആക്ഷേപകരമായ രംഗങ്ങൾ നീക്കം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നേരത്തെ ഇതേ കാരണം പറഞ്ഞ് ചിത്രത്തിനെതിരെ കർണാടകയിലും പരാതി നൽകിയിരുന്നു.

ചിത്രം ഒക്ടോബർ 25 ന് റിലീസ് ചെയ്യും

Related Articles

Latest Articles