Sunday, May 12, 2024
spot_img

പാലക്കാട്ടിൽ വാഹനാപകടം ; നിയന്ത്രണം വിട്ട ബൈക്ക് ടിപ്പറിനടിയിൽപ്പെട്ടു, യുവാവിന് ദാരുണാന്ത്യം

പാലക്കാട് : മണ്ണാർക്കാട് കല്ലടിക്കോടിൽ ഉണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കിഴക്കേച്ചോല സ്വദേശി അശ്വിനാണ് അപകടത്തിൽ മരിച്ചത്. ബൈക്ക് ടിപ്പറിന് അടിയിൽപ്പെട്ടായിരുന്നു അപകടം സംഭവിച്ചത്.

അശ്വിനും സുഹൃത്തും സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് എതിരെ വരുന്ന ടിപ്പറിനടിയിൽപ്പെടുകയായിരുന്നു. അപകടത്തെ തുടർന്ന് അശ്വിൻ ഉടൻ തന്നെ മരിക്കുകയായിരുന്നു. കൂടെ ഉണ്ടായിരുന്ന ജിതേഷ് എന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

Related Articles

Latest Articles