Sunday, April 28, 2024
spot_img

ജമ്മുവിൽ ഹിന്ദു വനിതാ ഡോക്ടർ കൊല്ലപ്പെട്ടു; ലൗ ജിഹാദെന്ന് ആരോപണം

ജമ്മു നഗരത്തിലെ ജാനിപൂർ പ്രദേശത്ത് പുരുഷ സുഹൃത്തിന്റെ വീട്ടിൽ 27 കാരിയായ യുവതിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. ഡോക്ടർ സുമേധ ശർമയാണ് മരിച്ചത്. സമാനമായ പരിക്കുകളോടെ കണ്ടെത്തിയ കാമുകനായ ജോഹർ ഗാനയ്‌ക്കെതിരെ കൊലക്കുറ്റത്തിന് പോലീസ് കേസെടുത്തു. ഇയാൾ ഇപ്പോൾ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.

മാർച്ച് 7 ന് ജമ്മുവിലെ പാംപോഷ് കോളനിയിലെ വീട്ടിൽ പോലീസുകാർ അന്വേഷിച്ച് പോയപ്പോഴാണ് സുമേധ ശർമ്മയുടെ അടിവയറ്റിൽ കുത്തേറ്റിരുന്നു, ജോഹർ ഗനായിക്ക് സമാനമായെങ്കിലും മുറിവുകൾ കുറവായിരുന്നുവെന്ന് പോലീസ് പറഞ്ഞു. “ജീവിതത്തിൽ മടുത്തു ആത്മഹത്യ ചെയ്യുന്നു” എന്ന് തന്റെ അനന്തരവൻ തന്റെ ഫേസ്ബുക്ക് പേജിൽ എഴുതിയിട്ടുണ്ടെന്ന് ഗനായിയുടെ അമ്മാവൻ വിളിച്ച് പറഞ്ഞതിനെ തുടർന്നാണ് അന്ന് വൈകുന്നേരം അവർ അവിടെ പോയതെന്ന് പോലീസ് പറഞ്ഞു. ബജ്രംഗി ദളിന്റെ ജമ്മുകശ്മീർ പ്രസിഡന്റായ രാകേഷ് ബജ്രംഗി ഇത്തരം “ക്രൂരമായ കൊലപാതകങ്ങൾ” “ലൗ ജിഹാദിന്റെ” ഭാഗമാണെന്ന് ആരോപിച്ചു. ഈ കൊലപാതകം എല്ലാവരുടെയും കണ്ണ് തുറപ്പിക്കുന്നതാണ്. ജമ്മു കശ്മീരിൽ ഞങ്ങൾ ന്യൂനപക്ഷമാണ്, അത്തരം കൊലപാതകങ്ങൾ തടയാൻ സർക്കാർ കർശനമായ നിയമം കൊണ്ടുവരണം,” എന്നും അദ്ദേഹം ആവാശ്യപ്പെട്ടു.

ബജ്രംഗി ഈ കേസിനെ “നന്നായി ആസൂത്രണം ചെയ്ത ഗൂഢാലോചന” എന്ന് വിശേഷിപ്പിച്ചു, പുതിയ നിയമം കൊണ്ടുവരുന്നതിൽ സർക്കാർ പരാജയപ്പെട്ടാൽ “ബഹുജന പ്രസ്ഥാനം” ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. “സുമേധയെ കൊലപ്പെടുത്തിയ ശേഷം അവളുടെ കാമുകന് എന്തെങ്കിലും സഹായം ലഭിക്കുന്നതിനായി സോഷ്യൽ മീഡിയയിൽ ആത്മഹത്യാ കുറിപ്പ് അപ്‌ലോഡ് ചെയ്തു എന്നാണ് അദ്ദേഹം പറയുന്നത്. ഇതിനെക്കുറിച്ച് അന്വേഷിക്കണമെന്നും അദ്ദേഹാം ആവശ്യപ്പെട്ടു. സനാതൻ ഹിന്ദു ഫൗണ്ടേഷന്റെ ജമ്മുകശ്മീർ യൂണിറ്റ് മേധാവി സത്പാൽ റാത്തോഡ്, സുമേധയുടെ കൊലപാതകത്തെ “ലൗ ജിഹാദിന്റെ തുറന്ന കേസ്” എന്ന് വിശേഷിപ്പിക്കുകയും പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തു. ഇതിനെതിരെ വലിയ രീതിയിലുയല്ല പ്രതിഷേധം നടക്കുകയാണ്.

Related Articles

Latest Articles