Thursday, January 1, 2026

ദേശീയപാതയില്‍ കെഎസ്‌ആര്‍ടിസിയും ലോറിയും കൂട്ടിയിടിച്ചു; ഡ്രൈവറും കണ്ടക്ടറും ഉള്‍പ്പടെ ഏഴ് പേര്‍ക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

തിരുവനന്തപുരം: നാവായിക്കുളത്ത് കെ എസ് ആര്‍ ടി സിയും ലോറിയും തമ്മില്‍ കൂട്ടിയിടിച്ചു. നാവായിക്കുളത്തിന് സമീപം ഇരുപത്തിയെട്ടാം മൈലിലാണ് തടി കയറ്റി വന്ന ലോറി ബസുമായി കൂട്ടിയിടിച്ച് അപകടം നടന്നത്. ഇന്ന് പുലർച്ചെയായിരുന്നു അപകടം. അപകടത്തില്‍ ഏഴ് പേര്‍ക്ക് പരിക്കുണ്ട്. ഇതിലൊരാളുടെ പരിക്ക് ഗുരുതരമാണ്. യാത്രക്കാരായ അഞ്ച് തമിഴ്നാട് സ്വദേശികള്‍, ഡ്രൈവര്‍ ഷനോജ്, കണ്ടക്ടര്‍ അനൂപ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

തിരുവനന്തപുരം ഭാഗത്തേക്ക് വന്ന കെ എസ് ആർ ടി സി മിന്നലും എതിര്‍ദിശയില്‍ നിന്ന് വന്ന ലോറിയും തമ്മിലാണ് അപകടം ഉണ്ടായത്. ലോറിയെ ഓവര്‍ടേക്ക് ചെയ്തു വന്ന ആംബുലന്‍സിന്റെ പിന്‍ഭാഗത്ത് തട്ടിയ ശേഷമാണ് ബസ് ലോറിയില്‍ കൂട്ടിയിടിച്ചത്.

പരിക്കേറ്റ ആറു പേരെ പാരിപ്പള്ളി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും, ഗുരുതരമായി പരിക്കേറ്റ യാത്രക്കാരനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. കല്ലമ്പലം പോലീസ് സ്ഥലത്തെത്തി വേണ്ട നടപടികള്‍ സ്വീകരിച്ചു.

Related Articles

Latest Articles