Sunday, June 16, 2024
spot_img

വടക്കാഞ്ചേരിയിൽ യുവാക്കളുടെ മരണത്തിനിടയാക്കിയ അപകടം: ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി

തിരുവനന്തപുരം: പാലക്കാട് നിന്നും വടക്കാഞ്ചേരിക്ക് സർവ്വീസ് നടത്തിയ കെഎസ്ആർടിസി ബസ് അപകടത്തിൽപ്പെട്ട് ബൈക്ക് യാത്രക്കാർ മരണപ്പെട്ട സംഭവത്തിൽ ബസ് ഡ്രൈവറെ സസ്പെൻഡ് ചെയ്ത് കെഎസ്ആർടിസി.

വടക്കഞ്ചേരി ഓപ്പറേറ്റിം​ഗ് സെന്ററിലെ ഡ്രൈവറായ സി.എൽ. ഔസേപ്പിനെയാണ് സിഎംഡി സസ്പെൻഡ് ചെയ്തത്. ഈ മാസം 7 നായിരുന്നു സംഭവം

അതേസമയം സംഭവവുമായി ബന്ധപ്പെട്ടുള്ള വീഡിയോ ബസിന്റെ പിറകിലായി സഞ്ചരിച്ചിരുന്ന കാറിന്റെ ഡാഷ്ബോർഡിൽ പതിയുകയും വിവരം ന്യൂസ് ചാനലുകളിലും, സോഷ്യൽ മീഡിയകളിലും പ്രചരിക്കുകയും ചെയ്തു.

തുടർന്ന് പരിശോധനയുടെ അടിസ്ഥാനത്തിൽ കെഎസ്ആർടിസി ബസ് ബൈക്ക് യാത്രക്കാരെ മറികടക്കാൻ ശ്രമിച്ചതാണ് അപകടത്തിന് കാരണമായതെന്ന അടിസ്ഥാനത്തിലാണ് നടപടി.

Related Articles

Latest Articles