Friday, May 17, 2024
spot_img

ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടെ അപകടം; രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെ കുടുങ്ങി കിടന്ന തൊഴിലാളിയെ രക്ഷപ്പെടുത്തി

കോഴിക്കോട് : ആകാശത്തൊട്ടിൽ അഴിച്ചു മാറ്റുന്നതിനിടെ യന്ത്ര ഭാഗങ്ങളിൽ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി. കോഴിക്കോട് വടകര ഓർക്കാട്ടേരിയിലാണ് സംഭവം.ലപ്പുറം സ്വദേശി ഷംസുവാണ് അപകടത്തിൽ പെട്ടത്. എടച്ചേരി പോലീസും വടകരയിൽ നിന്നെത്തിയ ഫയർഫോഴ്‌സും ചേർന്ന് രണ്ട് മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് ഇയാളെ രക്ഷപ്പെടുത്തിയത്.

ഓർക്കാട്ടേരി ചന്തയുടെ ഭാഗമായി മാസങ്ങൾക്ക് മുൻപ് സ്ഥാപിച്ചതാണ് ഈ ആകാശത്തൊട്ടിൽ. ഏറ്റവും ഉയരത്തിൽ കയറി യന്ത്രം അഴിച്ചു മാറ്റുന്നതിനിടെയാണ് ഷംസുവിന്റെ കാൽ കുടുങ്ങിയത്. ഇയാൾക്ക് കാര്യമായ പരിക്കുകൾ ഇല്ല.

Related Articles

Latest Articles