Saturday, December 13, 2025

പാറക്കെട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ അപകടം; പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി

തിരുവനന്തപുരം: പള്ളിക്കലിൽ പാറക്കെട്ടിൽ നിന്ന് ഫോട്ടോയെടുക്കുന്നതിനിടെ പുഴയിൽ വീണ നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി. പള്ളിക്കൽ കുമ്മിൾ സ്വദേശികളായ സിദ്ദിക്ക്, നൗഫി എന്നിവരാന് മരിച്ചത്. ഫയർഫോഴ്സും മുങ്ങൽ വിദഗ്ധരും ചേർന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇവരെ രക്ഷപെടുത്താൻ പുഴയിൽ ഇറങ്ങിയ ബന്ധു ഒഴുക്കിൽപ്പെട്ട് മരിച്ചിരുന്നു. പള്ളിക്കൽ മുതല സ്വദേശിയായ 22കാരൻ അൻസിലാണ് മരിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്.

അൻസിലിന്റെ വീട്ടിൽ വിരുന്നിനെത്തിയതായിരുന്നു നവദമ്പതികൾ. വിരുന്നിന് ശേഷം മൂവരും സമീപത്തെ പുഴയിൽ ഫോട്ടോ എടുക്കാനായി പോയി. പാറക്കെട്ടിൽ നിന്ന് ഫോട്ടോ എടുക്കുന്നതിനിടെ കാൽ തെറ്റി ദമ്പതികൾ പുഴയിൽ വീണെന്നാണ് വിവരം. ഇവരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അൻസിലും പുഴയിലേക്ക് വീണു. പിന്നീട് നടത്തിയ തിരച്ചിലിലാണ് അൻസിലിനെ കണ്ടെത്തിയത്. പാരിപ്പിള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് എത്തിച്ചപ്പോഴേക്കും മരണം സ്ഥിരീകരിച്ചിരുന്നു. സിദ്ധിഖിനും നൗഫിക്കുമായി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും വെളിച്ചക്കുറവ് വെല്ലുവിളിയായി. ഒരാഴ്ച മുമ്പായിരുന്നു ഇവരുടെ വിവാഹം.

Related Articles

Latest Articles