പുലാമന്തോള്‍: കഴിഞ്ഞ ദിവസം പുലാമന്തോള്‍ – പെരിന്തല്‍മണ്ണ റോഡില്‍ കെഎസ്‌ഇബി സബ്സ്റ്റേഷന്‍ സമീപം ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു. നായ കുറുകെ ചാടിയതാണ് അപകട കാരണം. ഒറ്റപ്പാലം മനിശ്ശേരി സ്വദേശി ദിലീഷ് ആണ് മരണപ്പെട്ടത്.
പുലാമന്തോളില്‍ നിന്നും വിളയൂരിലേക്കുള്ള യാത്രക്കിടെയാണ് അപകടം സംഭവിച്ചത്. അപകടം സംഭവിച്ച ഉടനെ നാട്ടുകാര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബാംഗങ്ങള്‍ക്ക് വിട്ടുനല്‍കി.

