Sunday, May 19, 2024
spot_img

മലപ്പുറത്ത് മെഡിക്കൽ വിദ്യാർത്ഥിനിയുടെ അപകടമരണം ;അശ്രദ്ധമായി ബൈക്കോടിച്ചതിന് സഹപാഠി അറസ്റ്റിൽ

മലപ്പുറം : എം.ബി.ബി.എസ്. വിദ്യാർത്ഥിനി ബൈക്കപകടത്തിൽ മരിച്ച സംഭവത്തിൽ ബൈക്കോടിച്ചിരുന്ന സഹപാഠിയുടെ അറസ്റ്റ് രേഖപ്പെടുത്തി. തൃശ്ശൂര്‍ സ്വദേശി അശ്വിനെ(21)യാണ് മങ്കട പോലീസ് അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെയാണ് കോഴിക്കോട്-പാലക്കാട് ദേശീയപാതയില്‍ തിരൂര്‍ക്കാട്ടാണ് അശ്വിനും സഹപാഠിയായ ആലപ്പുഴ സ്വദേശിനി അല്‍ഫോന്‍സ (22) യും സഞ്ചരിച്ച ബൈക്ക് വളവില്‍വെച്ച് മറ്റൊരു ബൈക്കിലും ബസിലും ഇടിച്ച് അപകടമുണ്ടായത്. അപകടത്തിൽ അല്‍ഫോന്‍സ മരണപ്പെടുകയും പരിക്കേറ്റ അശ്വിനെ ആശുപത്രിയിൽ പ്രവേശിക്കുകയുമായിരുന്നു.

അശ്വിന്റെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് അപകടത്തിന് ഇടയാക്കിയത് എന്ന കണ്ടെത്തലിനെത്തുടർന്നാണ് ഇയാൾക്കെതിരെ കേസെടുക്കുകയും ആശുപത്രി വിട്ടതിന് പിന്നാലെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തത്. അശ്വിനും അല്‍ഫോന്‍സയും പെരിന്തല്‍മണ്ണ എം.ഇ.എസ്. മെഡിക്കല്‍ കോളേജിലെ അവസാനവര്‍ഷ എം.ബി.ബി.എസ്. വിദ്യാർത്ഥികളാണ്.

Related Articles

Latest Articles