Sunday, May 19, 2024
spot_img

മോദി ഭരണത്തിൽ രാജ്യത്ത് ക-ലാ-പ-ങ്ങ-ൾ കുറഞ്ഞതായി റിപ്പോർട്ട് !

ആറ് പതിറ്റാണ്ടിനിടയിലെ ഏറ്റവും സമാധാനപൂർണ്ണമായ വർഷമാണ് 2022 എന്ന്, ദേശീയ ക്രൈം റെക്കോർഡ്‌സ് ബ്യുറോയുടെ റിപ്പോർട്ട്. ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായ സമയം മുതൽ 2022 വരെയുള്ള കണക്ക് അനുസരിച്ച്, ഏറ്റവും കുറവ് കലാപങ്ങൾ നടന്ന വർഷമാണ് ഇത്. 2022 ൽ രാജ്യത്തുടനീളം 37816 കലാപങ്ങളാണ് റിപ്പോർട്ട് ചെയ്തത്. നരേന്ദ്രമോദി സർക്കാരിന് കീഴിൽ അഞ്ച് വർഷമായി കലാപങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവാണ് രേഖപ്പെടുത്തുന്നത്. ഈ കാലയളവിൽ ഇത് 35 ശതമാനത്തിലധികം കുറഞ്ഞു. 2021 നെ അപേക്ഷിച്ച് 2022 ൽ കലാപങ്ങളുടെ എണ്ണത്തിൽ 9.5 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. NCRBയുടെ കണക്ക് പ്രകാരം 2021 ൽ രാജ്യത്ത് മൊത്തം 41954 കലാപങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മോദി പ്രധാനമന്ത്രിയായതിന് ശേഷമുള്ള 9 വർഷത്തെ കണക്ക് പ്രകാരം 48 ശതമാനം കുറവാണ് കലാപങ്ങളുടെ കാര്യത്തിൽ സംഭവിച്ചത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങൾ കലാപങ്ങൾ കുറയ്ക്കുന്നതിലും ക്രമസമാധാനം മെച്ചപ്പെടുത്തുന്നതിലും മികച്ച പ്രകടനം കാഴ്ച വച്ചപ്പോൾ കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങൾ ഇക്കാര്യത്തിൽ ഏറെ പിന്നിലാണ്. ഉത്തർപ്രദേശ്, ഗുജറാത്ത്, മദ്ധ്യപ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കലാപങ്ങൾ നിയന്ത്രിക്കുന്നതിൽ വിജയിച്ചിട്ടുണ്ട്. എന്നാൽ ഛത്തീസ്‌ഗഡിൽ കോൺഗ്രസ് ഭരണത്തിൻ കീഴിൽ, കലാപങ്ങൾ വർധിച്ചതായാണ് റിപ്പോർട്ട്.

2022 ലെ കേസുകളുടെ NCRB ഡാറ്റ 2018ലേതുമായി താരതമ്യം ചെയ്യുമ്പോൾ, ഗുജറാത്തിലേയും അസമിലേയും കലാപങ്ങളുടെ എണ്ണം യഥാക്രമം 90%, 80% കുറഞ്ഞു. കൂടാതെ, രാജ്യത്തെ ഏറ്റവും വലിയ സംസ്ഥാനമായ ഉത്തർപ്രദേശിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഭരണം മൂലം കലാപങ്ങൾക്ക് 50 ശതമാനം കുറവാണുണ്ടായിരിക്കുന്നത്. 2018 ൽ ഛത്തീസ്ഗഡിൽ കോൺഗ്രസ് അധികാരമേറ്റ ശേഷം അക്രമസംഭവങ്ങൾ വർധിക്കുകയായിരുന്നു. 2018 ൽ മാത്രം 665 കലാപങ്ങളാണ് ഇവിടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 2022 ഓടെ അത് 30% വർധിച്ച് 961 ആയി മാറി. അതേസമയം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രമസമാധാന പാലനത്തിന് സ്വീകരിച്ച കർശന നിലപാടുകളാണ് അക്രമങ്ങൾ കുറയാനിടയാക്കിയതെന്നാണ് വിലയിരുത്തൽ. അക്രമികളുടെ അനധികൃത സ്വത്തുക്കൾ ബുൾഡോസർ ഉപയോഗിച്ച് തകർത്തും, സ്വത്തുക്കൾ കണ്ടുകെട്ടിയും സംഘർഷം ഉണ്ടാക്കുന്നവരുടെ ചിത്രങ്ങൾ പൊതുജനങ്ങൾക്കിടയിൽ പ്രദർശിപ്പിച്ചും, സ്വീകരിച്ച നടപടികൾ ഫലം കണ്ടുവെന്നാണ് ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. അതേസമയം, സ്വാതന്ത്യം ലഭിച്ചതിന് ശേഷം ഓരോ വർഷവും രാജ്യത്ത് കലാപങ്ങൾ വർധിച്ചിട്ടുണ്ടെന്നാണ് കണക്ക്. 1981 ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് കലാപങ്ങളുടെ എണ്ണം 1.10 ലക്ഷം കടന്നിരുന്നു. അടൽ ബിഹാരി വാജ്‌പേയിയുടെ കാലത്താണ് ഇതിൽ കുത്തനെ ഇടിവ് രേഖപ്പെടുത്തിയത്. 2014 ൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷം ഓരോ വർഷവും അക്രമ സംഭവങ്ങളുടെ എണ്ണത്തിൽ കുറവാണ് രേഖപ്പെടുത്തുന്നതെന്നാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്.

Related Articles

Latest Articles