Saturday, October 10, 2026

പത്ത് വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് ശിക്ഷവിധിച്ച് കോടതി

തൃശൂര്‍ : പത്ത് വയസുകാരിയെ വീട്ടിൽ അതിക്രമിച്ച് കയറി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പ്രതിക്ക് 15 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. വലപ്പാട് ചാമക്കാല പോണത്ത് നിഖിൽ എന്ന ചെപ്പുവിനെയാണ് ശിക്ഷ ലഭിച്ചത് .

തൃശൂർ ഒന്നാം അഡീ. ജില്ലാ ജഡ്ജ് പി എൻ വിനോദ് ആണ് പ്രതിയെ ശിക്ഷിച്ചത്. 2010 ലാണ് കേസിനാസ്പദമായ സംഭവം. കേബിൾ വരിസംഖ്യ പിരിക്കാനെത്തിയ പ്രതി നാലാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് കുട്ടിയെ പ്രതി കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു. ഇതിനെത്തുടർന്ന് ആണ് പോലീസിന്റെ നടപടിയിൽ കോടതി ശിക്ഷ വിധിച്ചത്.

Related Articles

Latest Articles