Wednesday, June 12, 2024
spot_img

എലത്തൂർ ട്രെയിനിൽ തീവച്ച കേസ്; പ്രതി ഷാരൂഖ് സെയ്‌ഫിക്ക് മഞ്ഞപ്പിത്തം,മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്തു

കോഴിക്കോട്: എലത്തൂർ ട്രെയിനിൽ തീവെച്ച കേസിൽ പ്രതി ഷാരൂഖ് സെയ്‌ഫിക്ക് മഞ്ഞപ്പിത്തം.പ്രതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. പ്രതിക്ക് വിവിധ തരത്തിലുള്ള പരിശോധനകൾ നടത്തിയിരുന്നു.പരിശോധനയിലാണ് മഞ്ഞപ്പിത്തമാണെന്ന് സ്ഥിരീകരിച്ചത്.കരളിന്റെ പ്രവർത്തനത്തിലും പ്രശ്നങ്ങളുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. രക്ത പരിശോധനയിൽ ചില സംശയങ്ങൾ ഉണ്ടായതിനെ തുടർന്നാണ് വീണ്ടും പ്രതിയെ വിശദമായ പരിശോധനക്ക് വിധേയനാക്കിയത്.

പ്രതിയുടെ ശരീരത്തിലേറ്റ മുറിവുകളുടെയും പൊള്ളലിന്‍റെയും പഴക്കം ഡോക്ടർമാരുടെ സംഘം നേരത്തെ പരിശോധിച്ചിരുന്നു. എലത്തൂരിൽ ട്രെയിനിൽ വെച്ച് പെട്രോളൊഴിച്ച് തീയിട്ട സംഭവത്തിൽ പരസ്പരവിരുദ്ധമായ മൊഴികളാണ് പ്രതി ഷാറൂഖ് സെയ്ഫി നൽകുന്നത്. തനിക്ക് പ്രേരണയായത് മറ്റൊരാൾ നൽകിയ ഉപദേശമെന്ന് അറസ്റ്റിലായ ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രാ എടിഎസിനോട് പറഞ്ഞതെങ്കിലും തന്റെ കുബുദ്ധിയാണ് എല്ലാമെന്നാണ് കേരള പൊലീസിനോട് വ്യക്തമാക്കിയത്.

Related Articles

Latest Articles