Saturday, May 18, 2024
spot_img

തന്റെ ബിജെപി പ്രവേശനം കുടുംബത്തില്‍ ഭിന്നതയുണ്ടാക്കില്ലെന്ന് അനില്‍ ആന്റണി

ദില്ലി : താന്‍ ബിജെപിയില്‍ ചേര്‍ന്നത് കുടുംബത്തില്‍ അസ്വാരസ്യമുണ്ടാക്കില്ലെന്ന് കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായ എ കെ ആന്റണിയുടെ മകൻ അനില്‍ ആന്റണി. അച്ഛനോടുള്ള സ്നേഹവും ബഹുമാനവും എക്കാലവും നിലനില്‍ക്കുമെന്നും അനില്‍ ദില്ലിയിലെ ബിജെപി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തില്‍ അനിൽ പറഞ്ഞു. അതെസമയം എ.കെ.ആന്റണിയും ബിജെപിയില്‍ ചേരുമോയെന്ന ചോദ്യത്തിന് അദ്ദേഹം പ്രതികരിച്ചില്ല.

‘എന്റെ വീട്ടില്‍ നാലുപേരുണ്ട്. എന്റെ അച്ഛനും അമ്മയും സഹോദരനും ഞാനും. ഞങ്ങള്‍ ഓരോരുത്തരും വളരെ വ്യത്യസ്തമായ വ്യക്തിത്വമുള്ളവരാണ്. അദ്ദേഹം എന്റെ അച്ഛനാണ്. ഞങ്ങള്‍ തമ്മില്‍ വളരെ നല്ല ബന്ധമാണുള്ളത്. ഞാൻ ഏറ്റവും കൂടുതല്‍ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നത് അച്ഛനെയാണ്. ഇപ്പോള്‍ സംഭവിക്കുന്നത് വ്യക്തിത്വങ്ങളുമായി ബന്ധപ്പെട്ട കാര്യമല്ല. മറിച്ച് ആശയങ്ങളെ സംബന്ധിച്ച അഭിപ്രായ ഭിന്നതയാണ്. ബിജെപിയില്‍ ചേര്‍ന്നത് ശരിയായ ചുവടാണെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. എന്റെ അച്ഛനോടുള്ള സ്നേഹവും ബഹുമാനവും അതേപടി നിലനില്‍ക്കും. എക്കാലവും നിലനില്‍ക്കുകയും ചെയ്യും. രാഷ്ട്രീയം എന്റെ കുടുംബത്തിനുള്ളില്‍ ഒരിക്കലും ഭിന്നതയുണ്ടാക്കില്ല.’ അനിൽ ആന്റണി പറഞ്ഞു.

Related Articles

Latest Articles