ദില്ലി: നിസ്തുലവും നിസ്വാർത്ഥവുമായ ധർമ്മ സേവനത്തിനുള്ള 2023-ലെ “ശ്രീ അരബിന്ദോ സമ്മാൻ” ദേശീയ പുരസ്കാരം ആർഷവിദ്യാസമാജം ഡയറക്ടർ ആചാര്യ മനോജിന്. ശാശ്വത് സനാതന പ്രതിഷ്ഠാൻ (Eternal Hindu Foundation) ആണ് അവാർഡ് ഏർപ്പെടുത്തിപ്പോയിട്ടുള്ളത്. പാർലമെന്റംഗവും, ഇൻറർനാഷണൽ റെസ്ലർ & ഒളിമ്പിക് ഗോൾഡ് മെഡൽ ജേതാവുമായ ബബിത ഫോഗട്ട്, സൻസ്കാർ & ആസ്ത ടിവി ചാനൽ സ്ഥാപകൻ കിഷോർ മോഹ്ത, ചണ്ഡിഗഡ് NITTTR ഡയറക്ടർ, ബോലാ റാം ഗുർജർ, യോഗാചാര്യ സ്വാമി അമിത്ദേവ് എന്നിവരിൽ നിന്നുമാണ് ആചാര്യ മനോജ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.
ദില്ലി യോഗേശ്വർ ദേവി ദയാൽ മഹാ മന്ദിരിൽ നടന്ന അവാർഡ് ദാന സമ്മേളനത്തിൽ കെ എൻ ഗോവിന്ദാചാര്യ, രാജ്കുമാർ ഭാട്ടിയ, ലക്ഷ്മി നാരായൺ ഭലാ, മഹന്ത് സാധ്വി ആരാധ്യ, ശ്രീ കിഷോർ മൊഹ്താ അജിത് സെക്‌സേന, ജത്തേദാർ ബാബ, ഹർജിത് സിംഗ് സ്വാമി ജാസ്മർ മഹാരാജ് എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. പുരസ്കാരം ലഭിച്ചതിൽ നന്ദി പ്രകാശിപ്പിക്കുന്നതോടൊപ്പം ആർഷവിദ്യാസമാജത്തിന്റെ പ്രസക്തി, ലക്ഷ്യം, അതുല്യത, പുതിയ പദ്ധതികൾ എന്നിവയെ കുറിച്ചും മറുമൊഴിയിൽ ആചാര്യ കെ.ആർ മനോജ് വ്യക്തമാക്കി.

