Thursday, May 23, 2024
spot_img

കേരളത്തിൽ വീണ്ടും ക്രൂരത; വയനാട്ടില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം; പ്രതിക്കായി തിരച്ചിൽ നടത്തി പോലീസ്

വയനാട്: കേരളത്തിൽ വീണ്ടും ക്രൂരത. വയനാട് അമ്പലവയലില്‍ അമ്മയ്ക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം. ഭര്‍ത്താവ് സനലാണ് ആസിഡ് ആക്രമണം നടത്തിയത്.

പരുക്കേറ്റ ഭാര്യ നിജിത, 12 വയസുകാരിയായ മകൾ അളകനന്ദ എന്നിവരെ പരിക്കുകളോടെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമ്പലവയല്‍ ഫാന്റം റോക്കിന് സമീപമാണ് സംഭവമുണ്ടായത്.

പ്രതി സനലും ഭാര്യയും തമ്മില്‍ കുറച്ചുനാളുകളായി അകന്ന് കഴിയുകയായിരുന്നുവെന്നും ആക്രമണത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്നുമാണ് പ്രാഥമിക നിഗമനം.

എന്നാൽ ആക്രമണത്തിന് ശേഷം പ്രതി സനല്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പ്രതിക്കായി പോലീസ് അന്വേഷണമാരംഭിച്ചു കഴിഞ്ഞു.

Related Articles

Latest Articles