Friday, May 3, 2024
spot_img

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയം! പത്തനംതിട്ടയിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി; കേസിൽ പ്രായപൂർത്തിയാകാത്തയാൾ ഉൾപ്പെടെ 18 പ്രതികൾ

പത്തനംതിട്ട: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ചതായി പരാതി. 18 പേർ ചേർന്നാണ് കുട്ടിയെ പീഡിപ്പിച്ചതെന്നാണ് സൂചന. സംഭവത്തിൽ പോലീസ് കേസെടുത്തു. ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണ ചുമതല. ചെൽഡ് വെൽഫെയർ കമ്മിറ്റി (CWC) യിൽ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കുട്ടി സ്കൂളിൽ പോയിരുന്നില്ല. തുടർന്ന് വീട്ടുകാർ കഴിഞ്ഞ ദിവസം കുട്ടിയെ കൗൺസിലിം​ഗിന് വിധേയമാക്കിയതോടെയാണ് പീഡനവിവരം പുറത്തറിയുന്നത്. തുടർന്നാണ് സിഡബ്ല്യുസി ജില്ലയുടെ കിഴക്കൻ മേഖലയിലെ പോലീസ് സ്റ്റേഷനിൽ പരാതിപ്പെടുന്നത്. തുടർന്ന് കേസിന്റെ ​ഗൗരവം മനസിലാക്കിയ ജില്ലാ പോലീസ് മേധാവി നേരിട്ട് ഇടപെടുകയായിരുന്നു.

പ്രതികളിലൊരാൾ ഇൻസ്റ്റ​ഗ്രാം വഴി കുട്ടിയെ പരിചയപ്പെട്ടു. പിന്നാലെ അശ്ലീല വീഡിയോ ദൃശ്യങ്ങൾ പരസ്പരം കൈമാറുകയും ചെയ്തു. തുടർന്ന് പ്രതിയുടെ സുഹൃത്തുക്കൾ‌ ഈ വീഡിയോ കാണിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തി ചൂഷണം ചെയ്യുകയായിരുന്നു.

Related Articles

Latest Articles