Tuesday, September 22, 2026

സമൂഹമാധ്യമത്തിലൂടെ പരിചയം!;14 കാരിയോടൊപ്പം ഒളിച്ചോടി 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ;ഒടുവിൽ അറസ്റ്റ്

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുമായി ഒളിച്ചോടിയ 55 കാരനായ കെഎസ്ആർടിസി ജീവനക്കാരൻ അറസ്റ്റിൽ.പാറശ്ശാല കെഎസ്ആർടിസി ഡിപ്പോയിലെ വെഹിക്കിൾ സൂപ്രവൈസറായ വർക്കല അയിരൂർ സ്വദേശി പ്രകാശനാണ് അറസ്റ്റിലായത്.ഫേസ്ബുക്ക് വഴി പരിചയപ്പെട്ട പതിനാലുകാരിയെ ആണ് പ്രകാശൻ നിർബന്ധിച്ച് വിളിച്ചറക്കി കൊണ്ടുപോയത്. ഇയാൾക്കെതിരെ പോക്‌സോ പ്രകാരം കേസെടുത്തു.

പെൺകുട്ടിയുമായി ഫേസ്ബുക്ക് വഴി പരിചയം സ്ഥാപിച്ച പ്രകാശൻ വീട്ടിൽ നിന്നും ഇറങ്ങി വരാൻ നിർബന്ധിക്കുകയായിരുന്നു. കുട്ടിയെ കാണാതായതോടെ രക്ഷിതാക്കൾ പരാതി നൽകുകയും കഴിഞ്ഞ ഡിസംബർ 3 ന് പോലീസ് കേസെടുക്കുകയുമായിരുന്നു. തുടർന്ന് പെൺകുട്ടിയുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകൾ പരിശോധിച്ചപ്പോഴാണ് പ്രകാശനെ കുറിച്ചുള്ള നിർണ്ണായക വിവരങ്ങൾ ലഭിച്ചത്.

വീട്ടിൽ നിന്നും ഇറങ്ങിവന്ന പെൺകുട്ടിയുമായി ഇയാൾ ട്രെയിൻ മാർഗം എറണാകുളത്തു എത്തുകയായിരുന്നു. പ്രതിയുടെ ടവർ ലൊക്കേഷൻ ഉൾപ്പെടെ പരിശോധിച്ച ശേഷം, പോലീസ് പ്രതിയെയും കുട്ടിയെയും എറണാകുളത്തു വച്ചു കഴിഞ്ഞദിവസം കസ്റ്റഡിയിൽ എടുക്കുകയും തുടർന്ന് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

Related Articles

Latest Articles