Sunday, October 11, 2026

ദില്ലിയിൽ ഭൂചലനം; റിക്ടർ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തി:പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാൻ

ദില്ലി : ദില്ലിയിലും ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.9 തീവ്രതയാണ് രേഖപ്പെടുത്തിയത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.

രാത്രി എട്ടു മണിയോടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണ് ഭൂചലമുണ്ടാകുന്നത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 200 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂകമ്പം. ആളപായമില്ല

Related Articles

Latest Articles