Sunday, June 16, 2024
spot_img

ഇൻസ്റ്റഗ്രാം വഴി പരിചയം; സൗഹൃദം മുതലെടുത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ റിസോർട്ടിലും വീട്ടിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചു; വീട്ടുകാരുടെ പരാതിയിൽ 23കാരന്‍ പിടിയില്‍; പ്രതി ലഹരിക്ക് അടിമ!

കൊല്ലം: ചടയമംഗലത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച 23കാരന്‍ പിടിയിൽ. ചവറ പന്മന സ്വദേശി അനന്തുവിനെയാണ് (23) ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് വർഷമായി 16 വയസ്സുകാരിയുമായി ഇൻസ്റ്റഗ്രാം വഴി സൗഹൃദത്തിലായിരുന്ന പ്രതി, സൗഹൃദം മുതലെടുത്ത് പെൺകുട്ടിയെ റിസോർട്ടിലും വീട്ടിലും എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

ലഹരിയ്ക്ക് അടിമയായ യുവാവിന്റെ പെരുമാറ്റം മോശമായതിനെ തുടർന്ന് യുവതി ബന്ധത്തിൽ നിന്ന് പിന്മാറി. ഇതിന്റെ വൈരാഗ്യത്തിൽ അനന്തു പെൺകുട്ടിയുടെ ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. പെൺകുട്ടി വീട്ടുകാരോട് വിവരം പറഞ്ഞു. ചടയമംഗലം പോലീസിൽ പരാതി നൽകി. യുവാവ് പീഡിപ്പിച്ചെന്ന് പോലീസിന് മൊഴി നൽകി. ഒളിവിൽ പോയ പ്രതിയെ ഫോൺ നമ്പർ പിന്തുടർന്നാണ് പോലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

Related Articles

Latest Articles