എറണാകുളം: അതിർത്തി സംബന്ധിച്ച് തർക്കത്തിൽ അയൽവാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാൻ ശ്രമിച്ച കേസിൽ വീട്ടമ്മ അറസ്റ്റിൽ. എറണാകുളം വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബിയാണ്(56) അറസ്റ്റിലായത്. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രതി മുണ്ടേപ്പാടം ഭാഗത്ത് പുത്തേഴത്ത് വീട്ടിൽ ഷാജിയെയും മകൻ വിഷ്ണുവിനെയും വീട്ടിൽ കയറി അതിക്രമിച്ച് വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു
ബേബിയും ഷാജിയും തമ്മിൽ അതിർത്തി വേലിയെ സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിന്നിരുന്നു. സംഭവദിവസം ബേബി അതിർത്തി വേലി പൊളിച്ചു പണിയുന്നത് കണ്ട വിഷ്ണു ചോദ്യമുന്നയിച്ചപ്പോഴാണ് വാക്കത്തിയുമായി വീട്ടിൽ കയറി വെട്ടിപ്പരുക്കേൽപ്പിച്ചത്. പരിക്കേറ്റ ഷാജിയും വിഷ്ണുവും ചികിത്സയിലാണ്.

