തൃശൂർ: സേഫ് ആൻഡ് സ്ട്രോങ്ങ് നിക്ഷേപത്തട്ടിപ്പു കേസ് പ്രതി പ്രവീൺ റാണയെ നായകനാക്കി സിനിമ സംവിധാനം ചെയ്ത എഎസ്ഐയ്ക്ക് സസ്പെൻഷൻ. തൃശൂർ റൂറൽ പൊലീസിലെ എഎസ്ഐ സാന്റോ തട്ടിലിനെയാണ് സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തത്. തൃശൂർ റേഞ്ച് ഡിഐജിയാണ് സാന്റോയെ സസ്പെൻഡ് ചെയ്ത് ഉത്തരവ് പുറത്തിറക്കിയത്.
പ്രവീൺ റാണയെ നായകനാക്കി ചോരൻ എന്ന സിനിമയാണ് സാന്റോ സംവിധാനം ചെയ്തത്. അനുമതിയില്ലാതെ സിനിമ സംവിധാനം ചെയ്തതിലാണ് നടപടിയുണ്ടായത്.

