Friday, May 3, 2024
spot_img

നെഞ്ചിടിപ്പുമായി ടെക് ലോകം;
കൂട്ടപ്പിരിച്ചുവിടലിനൊരുങ്ങി മൈക്രോസോഫ്‌റ്റും;
മാർച്ചിനകം 10,000 പേർക്ക് ജോലി നഷ്ടമാകും

ന്യൂയോർക്ക് : ഈ സാമ്പത്തിക വർഷം അവസാനിക്കുന്നതിനു മുൻപ് ജീവനക്കാരിൽ നിന്ന് 10,000 പേരെ പിരിച്ചുവിടുമെന്ന് ടെക് ഭീമന്മാരായ മൈക്രോസോഫ്റ്റ് അറിയിച്ചു. കടുത്ത സാമ്പത്തിക പ്രതിസന്ധിയെത്തുടർന്നാണ് തീരുമാനമെന്ന് കമ്പനി വ്യക്തമാക്കി.

ഘട്ടംഘട്ടമായാണ് പിരിച്ചുവിടൽ നടപ്പിലാക്കുക . ഇതിന്റെ ഭാഗമായി ജീവനക്കാരിൽ കുറച്ചുപേർക്ക് ഇന്ന് അറിയിപ്പു ലഭിച്ചു. ബാക്കിയുള്ളവർക്ക് പതിയെ മെമ്മോ ലഭിക്കുമെന്നാണ് വിവരം

നിലവിൽ 2,20,000 ജീവനക്കാരാണ് മൈക്രോസോഫ്റ്റിൽ ഉള്ളത്. ആകെ ജീവനക്കാരിൽ 5 ശതമാനത്തെയാണ് ഇപ്പോൾ പിരിച്ചുവിടുന്നത്. കഴിഞ്ഞ വർഷം ഒരു ശതമാനം ആളുകളെ പിരിച്ചുവിട്ടിരുന്നു.

Related Articles

Latest Articles