Sunday, January 11, 2026

നടന്‍ ഇന്നസെന്റ് ആശുപത്രിയില്‍ ; പ്രവേശിപ്പിച്ചത് അര്‍ബുദബാധയെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമെന്ന് ബന്ധുക്കൾ

കൊച്ചി: നടനും മുന്‍ എംപിയുമായ ഇന്നസെന്റ് ആശുപത്രിയില്‍. അര്‍ബുദബാധയെ തുടര്‍ന്നുണ്ടായ ശാരീരിക അസ്വസ്ഥതകള്‍ മൂലമാണ് നടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ഒരാഴ്ചയായി കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. എന്നാല്‍ ഇന്നലെ വൈകിട്ടോടെ അദ്ദേഹത്തിന്റെ അവസ്ഥ മോശമാകുകയായിരുന്നു.

അതേസമയം, മരുന്നുകളോട് അദ്ദേഹം പ്രതികരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. നേരത്തെ അര്‍ബുദത്തെ അതിജീവിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തിയാണ് ഇന്നസെന്റ്. തന്റെ കാന്‍സര്‍ നാളുകളിലെ അനുഭവങ്ങള്‍ പങ്കുവച്ചുകൊണ്ട് കാന്‍സര്‍ വാര്‍ഡിലെ ചിരി എന്ന പുസ്തകവും അദ്ദേഹം പ്രസിദ്ധീകരിച്ചിരുന്നു.

Related Articles

Latest Articles