Wednesday, September 30, 2026

കെ.പി.എ.സി ലളിത വിടവാങ്ങി

കൊച്ചി: നടി കെ.പി.എ.സി ലളിത (kpsc lathitha) അന്തരിച്ചു. 75 വയസായിരുന്നു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. കൊച്ചിയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. അമ്പത് വർഷത്തോളം അഭിനയരംഗത്ത് ഉണ്ടായിരുന്ന കെ പി എ സി ലളിത കെ പി എ സിയുടെ നാടകങ്ങളിലൂടെയാണ് അഭിനയരംഗത്ത് എത്തുന്നത്.

മികച്ച സഹനടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരം രണ്ടുവട്ടവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നാലുവട്ടവും ലഭിച്ചു. കേരള സംഗീത നാടക അക്കാദമിയുടെ ചെയര്‍പേഴ്‌സണായിരുന്നു. 550 ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകന്‍ ഭരതനാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീക്കുട്ടി, സംവിധായകനും നടനുമായ സിദ്ധാര്‍ഥ് ഭരതന്‍.

Related Articles

Latest Articles