Tuesday, September 29, 2026

മോദിജിയെ കണ്ടു: ‘ഇത് അനുഗ്രഹീത നിമിഷം’, സംസ്ഥാനത്തിന്റെ പ്രശ്‌നങ്ങൾ അറിയിച്ചു; കൃഷ്‌ണകുമാർ

പ്രമുഖ നടനും ബിജെപി ദേശീയ കൗൺസിൽ അംഗവുമായ കൃഷ്‌ണകുമാർ(KRISHNAAKUMAR) പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദർശിച്ചു. ദില്ലിയിലുള്ള ന്യൂ കല്യാൺ മാർഗ് വസതിയിലെത്തിയാണ് കൃഷ്‌ണകുമാർ അദ്ദേഹത്തെ സന്ദർശിച്ചത്. തുടർന്ന് കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവച്ച്കൊണ്ട് കൃഷ്‌ണകുമാർ തന്നെയാണ് വിവരം പുറത്തുവിട്ടത്.

‘ഇത് അനുഗ്രഹീത നിമിഷം, മോദിജിയെ കണ്ടു. സംസ്ഥാനം നേരിടുന്ന വിവിധ പ്രശ്നങ്ങള്‍ അറിയിച്ചു’ എന്നാണ് കൃഷ്‌ണകുമാർ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ്. അടുത്തിടെയാണ് കൃഷ്‌ണകുമാറിനെ ബിജെപി ദേശീയ കൗണ്‍സിലിലേക്ക് തിരഞ്ഞെടുത്തത്.

Related Articles

Latest Articles