മലയാളികളുടെ ‘റൊമാന്റിക് ഹീറോ’ എന്ന് അറിയപ്പെടുന്ന ചലച്ചിത്ര താരമാണ് കുഞ്ചാക്കോബോബൻ. തൻ്റെ മകനായ ഇസഹാഖിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞ ദിവസം.ഇസഹാഖിന് ജന്മദിന ആശംസകളുമായി ഒട്ടേറെ പേരാണ് രംഗത്തെത്തിയത്. എല്ലാർവർക്കും ഇസക്കുട്ടന്റെ സ്നേഹം എന്ന തലകെട്ടോടുകൂടിയ ഫേസ്ബുക് പോസ്റ്റിലൂടെ ആരാധകർക്ക് നന്ദി അറിയിച്ചിരിക്കുകയാണ് കുഞ്ചാക്കോബോബൻ.
എല്ലാവരുടെയും സ്‍നേഹവും ആശംസകളും ഞങ്ങളെ വിനയാന്വിതരാക്കുന്നു. ഇസുവിന്റെ ജന്മദിനത്തിന് ശേഷവും ആശംസകള്‍ വന്നുകൊണ്ടേയിരിക്കുന്നു. ഞങ്ങളെ നിങ്ങളുടെ എല്ലാവരുടെയും പ്രാർത്ഥനയിൽ ഉള്‍പ്പെടുത്തിയതിന് നന്ദി.കൂടാതെ ഇസ്സുവിന്റെ സ്‍നേഹം എല്ലാവരെയും അറിയിക്കുന്നുവെന്നുമാണ് കുഞ്ചാക്കോ ബോബൻ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
1997യിൽ ഫാസിൽ നിർമിച്ച അനിയത്തി പ്രാവ് എന്ന സിനിമയിലൂടെയാണ് കുഞ്ചാക്കോബോബൻ പ്രേക്ഷകഹൃദയത്തിൽ ഇടം നേടിയത്.അതേയസമയം,ഗോഡ്‍ഫി സേവ്യര്‍ സംവിധാനം ചെയ്യുന്ന ‘എന്താടാ സജീ’ എന്ന ചിത്രത്തിലാണ് കുഞ്ചാക്കോ ബോബൻ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഗോഡ്‍ഫി സേവ്യര്‍ ബാബു തന്നെയാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് . ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രത്തിൻ്റെ നിർമാതാവ്.

