Sunday, December 28, 2025

നടൻ സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസിൽ ഒരാള്‍ അറസ്റ്റില്‍ ; മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്


തൃശ്ശൂര്‍: ചലച്ചിത്ര താരം സുനിൽ സുഖദയുടെ കാർ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. കുഴിക്കാട്ടുശ്ശേരി വരദനാട് സ്വദേശിയായ കൊളത്താപ്പിള്ളി വീട്ടിൽ രജീഷാണ് ആളൂർ പോലീസിന്‍റെ പിടിയിലായത്. മറ്റ് മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. തൃശ്ശൂര്‍ കുഴിക്കാട്ടുശേരിയില്‍ വെച്ചാണ് സുനില്‍ സുഗതയുടെ കാർ ആക്രമിക്കപ്പെട്ടത്. അഭിനേതാക്കളായ ബിന്ദു തങ്കം കല്യാണി, സഞ്ജു എന്നിവരാണ് കാറിൽ സഞ്ചരിച്ചിരുന്നത്. ആക്രമികൾ ഇവരെ മർദ്ദിച്ചിരുന്നു.

കാറിൽ സുനിൽ സുഖദ ഇല്ലായിരുന്നു. ഇടവഴിയിലൂടെ പോകുവേ കാർ തട്ടിയെന്ന് പറഞ്ഞായിരുന്നു ആക്രമണം നടത്തിയത്. രണ്ടു ബൈക്കുകളിൽ വന്ന നാലംഗ സംഘമാണ് ഇവരെ ആക്രമിച്ചത് നാടക പരിശീലന ക്യാംപുമായി ബന്ധപ്പെട്ട് കുഴിക്കാട്ടുശേരിയിൽ എത്തിയതായിരുന്നു ഇവര്‍. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Related Articles

Latest Articles