Monday, October 12, 2026

തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന യുവതിയെ,
അമിത വേഗതയിലെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു

ചണ്ഡിഗഡ് : തെരുവ് നായ്ക്കൾക്ക് ഭക്ഷണം കൊടുക്കുകയായിരുന്ന യുവതിയെ അമിതവേഗതയിൽ പാഞ്ഞെത്തിയ കാർ ഇടിച്ചുതെറിപ്പിച്ചു.ഇരുപത്തിയഞ്ചുകാരിയായ തേജസ്വിതയയെയാണ് ശനിയാഴ്ച രാത്രി കാർ ഇടിച്ചു തെറിപ്പിച്ചത്. സംഭവശേഷം കാർ നിർത്താതെ പോയി.

അപകടത്തിന്റെ സിസിടവി ദൃശ്യങ്ങൾ പുറത്തുവന്നു. യു ടേൺ എടുത്തു പാഞ്ഞുവന്ന ആഡംബര കാർ ആണ് ഇടിച്ചത്. രക്തത്തിൽ കുളിച്ചു കിടന്ന തേജസ്വിതയെ രക്ഷിക്കണമെന്ന് യുവതിയുടെ അമ്മ അപേക്ഷിച്ചെങ്കിലും ആരും തയാറാകാത്തതിനെ തുടർന്ന് അവർ വീട്ടിലേക്കും പൊലീസ് കൺട്രോൾ റൂമിലേക്കും വിവരം വിളിച്ചറിയിക്കുകയായിരുന്നു.

ഗുരുതരമായി പരുക്കേറ്റെങ്കിലും യുവതി അപകട നില തരണം ചെയ്തു. ഇടിച്ച കാറിനെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

Related Articles

Latest Articles