Thursday, May 16, 2024
spot_img

താമര വിരിയിക്കാൻ നടൻ തിലകന്റെ മകനും; മത്സരിക്കുന്നത് തൃപ്പൂണ്ണിത്തുറ നഗരസഭയിൽ

എറണാകുളം: തദ്ദേശ തെരഞ്ഞെടുപ്പിലെ അങ്കത്തട്ടിൽ നടൻ തിലകൻ്റെ മകനും. തൃപ്പൂണിത്തുറ 25-ാം ഡിവിഷനിലാണ് ബിജെപി സ്ഥാനാർഥിയായി ഷിബു തിലകൻ മത്സരിക്കുന്നത്. 1996 മുതൽ ബിജെപി പ്രവർത്തകനാണ് ഷിബു തിലകൻ. മലയാളത്തിലെ അതുല്യ നടനായ തിലകൻ്റെ മകനായ ഷിബു നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. യക്ഷിയും ഞാനും ,ഇവിടം സ്വർഗമാണ്, ഗുണ്ട, ചാലക്കുടിക്കാരൻ ചങ്ങാതി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. തിലകനോടൊപ്പം നാടകത്തിലും സജീവമായിരുന്നു. തപസ്യ കലാ സാഹിത്യ വേദിയുടെ സജീവ പ്രവർത്തകനും ബിജെപി തിരുവാങ്കുളം ഏരിയ സെക്രട്ടറിയുമാണ്. ഭാര്യ ലേഖയും അമ്മ സരോജത്തിനുമൊപ്പം തിരുവാങ്കുളം കേശവൻ പടിയിലാണ് താമസം.

Related Articles

Latest Articles