Friday, May 17, 2024
spot_img

സിനിമാ ചിത്രീകരണത്തിനിടെ അപകടം; നടൻ വിജയ് ആന്റണി ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ചിത്രീകരണത്തിനിടെ നടൻ വിജയ് ആന്റണിക്ക് ഗുരുതര പരുക്ക്. പിച്ചൈക്കാരൻ 2 എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് മലേഷ്യയിൽ നടക്കുന്നതിനിടെയാണ് സംഭവം. ജലത്തിൽ വെച്ചുള്ള ആക്ഷൻ രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ട് ബോട്ടുകൾ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. നടി കാവ്യ ഥാപ്പർക്കും അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇവരുടെ പരുക്ക് ഗുരുതരമല്ല

ഇടിയുടെ ആഘാതത്തിൽ ഇരുവരും വെള്ളത്തിൽ വീഴുകയായിരുന്നു. മലേഷ്യയിലെ ലങ്കാവിയിൽ വെച്ചാണ് സംഭവം. വിജയ് ആന്റണി ഓടിച്ചിരുന്ന ബോട്ട് മറ്റൊരു ബോട്ടിൽ ചെന്ന് ഇടിക്കുകയായിരുന്നു. ഛായഗ്രഹകൻ അടക്കമുള്ള പ്രവർത്തകരാണ് ഈ ബോട്ടിലുണ്ടായിരുന്നത്. വിജയ് ആന്റണിയുടെ തലയ്ക്കാണ് പരുക്കേറ്റത്. തലയിലും ചുണ്ടിലും മുറിവുകളുണ്ട്. മുറിവുകൾ കാരണം വിജയ് ആന്റണിക്ക് സംസാരിക്കാനാകുന്നില്ലെന്നും നിർമ്മാതാവ് ധനഞ്ജയൻ ഗോവിന്ദ് അറിയിച്ചു

Related Articles

Latest Articles