ബ്രഹ്മപുരം തീപിടിത്തത്തിന് പിന്നാലെയുണ്ടായ വിഷപ്പുകയ്ക്ക് അറുതിയില്ലാത്തതിൽ ഇപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടൻ വിനയ് ഫോർട്ട്.ബ്രഹ്മപുരം വിഷയത്തിൽ ചലച്ചിത്ര താരങ്ങൾ പ്രതികരിക്കാത്തതിൽ നിർമ്മാതാവ് ഷിബു ജി സുശീലൻ വിമർശിച്ചതിന് പിന്നാലെയാണ് നടൻ സമൂഹ മാദ്ധ്യമങ്ങളിൽ പ്രതിഷേധവുമായെത്തിയത്. ഫേസ്ബുക്ക് പേജില്‍ തന്‍റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റിയാണ് വിനയ് തന്‍റെ പ്രതിഷേധം അറിയിച്ചിരിക്കുന്നത്.എനിക്ക് ശ്വസിക്കാനാവുന്നില്ല, എന്ന് ആലേഖനം ചെയ്ത മാസ്ക് ധരിച്ചിരിക്കുന്ന മുഖത്തിന്‍റെ ചിത്രീകരണമാണ് പ്രൊഫൈല്‍ പിക്ചര്‍ ആയി വിനയ് ഫോര്‍ട്ട് അപ്‍ലോഡ് ചെയ്തിരിക്കുന്നത്. കൂടിക്കിടക്കുന്ന മാലിന്യവും ചിത്രത്തില്‍ ഉണ്ട്.
അതേസമയം ബ്രഹ്‍മപുരത്തെ അടങ്ങാത്ത വിഷപ്പുകയിൽ കൊച്ചി നിവാസികൾ പാലിക്കേണ്ട ജാഗ്രതാ നിർദ്ദേശങ്ങൾ എടുത്ത് പറഞ്ഞ് ഓർമ്മിപ്പിച്ച് നടൻ ഉണ്ണി മുകുന്ദനും രംഗത്തെത്തിയിരുന്നു.ആരോഗൃ വകുപ്പ് വിഷപ്പുകയുമായി ബന്ധപ്പെട്ട ചില മാർഗ നിർദ്ദേശങ്ങളും മറ്റും ജനങ്ങൾക്കായി നൽകിയിരുന്നു അത് വീണ്ടും ഓർമിപ്പിക്കുകയാണ് നടൻ.ജില്ലാ ഭരണകൂടം പുറത്തിറക്കിയ ജാഗ്രതാ നിര്‍ദ്ദേശങ്ങളെക്കുറിച്ചുള്ള ഒരു പത്ര കട്ടിംഗ് പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയിലൂടെയാണ് ഉണ്ണി മുകുന്ദന്‍റെ കുറിപ്പ്.

