Tuesday, October 13, 2026

നടി അനുമോൾ വിവാഹിതയായി; വരൻ തമിഴ് ഇൻഫ്ലുവൻസർ ഭുവനേഷ് | ഗുരുവായൂരിൽ വിവാഹം

മലയാളികളുടെ പ്രിയപ്പെട്ട ടെലിവിഷൻ താരം അനുമോൾ ആർ.എസ് വിവാഹിതയായി. തമിഴ്നാട് സ്വദേശിയും നടനും മോഡലും ഇൻഫ്ലുവൻസറുമായ ഭുവനേഷ് രാജേന്ദ്രനാണ് അനുമോളുടെ വരൻ. ചൊവ്വാഴ്ച പുലർച്ചെ ഗുരുവായൂർ ക്ഷേത്രത്തിൽ അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹച്ചടങ്ങുകൾ നടന്നത്. നടനും എംപിയുമായ സുരേഷ് ഗോപിയും വിവാഹച്ചടങ്ങിൽ പങ്കെടുക്കാനെത്തി. ‘ഞങ്ങൾ വിവാഹിതരായി’, ‘എന്റെ കല്യാണം കഴിഞ്ഞു’ തുടങ്ങിയ ക്യാപ്ഷനുകളോടെ വിവാഹത്തിന്റെ വീഡിയോ ദൃശ്യങ്ങൾ അനുമോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിട്ടുണ്ട്. ടെലിവിഷൻ പരമ്പരകളിലൂടെയും കോമഡി ഷോകളിലൂടെയും ശ്രദ്ധ നേടിയ അനുമോൾ ബിഗ് ബോസ് മലയാളം സീസൺ 7ലെ ടൈറ്റിൽ വിജയിയും കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാര ജേതാവുമാണ്. അനുമോളുടെയും ഭുവനേഷിന്റെയും വിവാഹത്തിന്റെ കൂടുതൽ വിശേഷങ്ങൾക്കും വിവാഹശേഷമുള്ള ആദ്യ പ്രതികരണങ്ങൾക്കും വീഡിയോ കാണുക. Popular Malayalam television actress Anumol R.S. has tied the knot with Tamil Nadu-based actor, model and influencer Bhuvanesh Rajendiran. The wedding took place early Tuesday morning at the Guruvayur Temple in the presence of close friends and family. Actor and MP Suresh Gopi also attended the wedding ceremony. Anumol shared wedding videos on her YouTube channel with captions including “We are married” and “My wedding is over.” Anumol, who rose to popularity through television serials and comedy shows, is also the winner of Bigg Boss Malayalam Season 7 and a Kerala State Television Award winner. Watch the video for all the latest details about Anumol and Bhuvanesh’s wedding, their first reactions after marriage, and the special moments from the Guruvayur ceremony. #anumol #anumoLrs #bhuvanesh #anumolwedding #bhuvaneshrajendiran #guruvayurwedding #malayalamtelevision #malayalamnews #celebritywedding #bigbossmalayalam #bigbossmalayalam7 #keralanews #malayalamcelebrity #weddingnews

Related Articles

Latest Articles