Monday, May 6, 2024
spot_img

നടിയെ ആക്രമിച്ചെന്ന കേസ്; ‘വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കണം’, ദിലീപിന്റെ അപേക്ഷ ഇന്ന് സുപ്രീംകോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ചെന്ന കേസില്‍ വിചാരണ സമയബന്ധിതമായി പൂർത്തിയാക്കണമെന്ന് ആവിശ്യപ്പെട്ട് എട്ടാം പ്രതി ദിലീപിന്റെ അപേക്ഷ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. കേസിന്റെ വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് അപേക്ഷ സമര്‍പ്പിച്ചത്.

കേസിന്റെ വിചാരണ എത്ര ദിവസത്തിനുള്ളിൽ പൂര്‍ത്തിയാക്കാനാകുമെന്നതില്‍ വിചാരണ കോടതിയില്‍ നിന്ന് സുപ്രീം കോടതി റിപ്പോര്‍ട്ട് തേടിയിരുന്നു. ദിലീപിന്റെ അപേക്ഷ പരിഗണിക്കുന്നതിനോടൊപ്പം വിചാരണ കോടതി ഇതിന് നല്‍കിയ മറുപടിയും ഇന്ന് കോടതിക്ക് മുന്നില്‍ എത്തും.

വിചാരണ നടപടികള്‍ നീണ്ടുപോകാതിരിക്കാന്‍ കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കാന്‍ അനുവദിക്കരുതെന്നും ദിലീപ് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യൂഷന്‍, അതിജീവിത എന്നിവര്‍ നേരത്തെ തന്നെ വിചാരണ പൂര്‍ത്തിയാക്കിയവരാണ്. ഇവർ വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ആരോപണം.

Related Articles

Latest Articles