Wednesday, April 24, 2024
spot_img

മുന്നറിയിപ്പുകൾ സത്യമായി; കേരളത്തിന്റെ സാമ്പത്തിക വളർച്ച താഴേക്കെന്ന് അന്താരാഷ്‌ട്ര റേറ്റിങ് ഏജൻസികളും; വായ്പാശേഷി നഷ്ടപ്പെട്ട് സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്

തിരുവനന്തപുരം: കേരളത്തിന്റെ സാമ്പത്തിക വളർച്ച താഴേക്കെന്ന് സൂചന നൽകി അന്താരാഷ്‌ട്ര റേറ്റിംഗ് ഏജൻസിയായ ഫിച്ച് റേറ്റിംഗ്‌സ്. ഒക്ടോബർ ആദ്യ ആഴ്ചയിൽ പുറത്തിറക്കിയ രേഖയിൽ ബി ബി സ്റ്റേബിളിൽ നിന്ന് ബി ബി നെഗറ്റിവിലേക്കാണ് സംസ്ഥാനത്തിന്റെ റേറ്റിംഗ് താഴ്ത്തിയത്. 2021 ൽ സംസ്ഥാനത്തിന്റെ റേറ്റിംഗ് ബി ബി സ്റ്റേബിൾ ആയിരുന്നു. പോസിറ്റീവ്, സ്റ്റേബിൾ നെഗറ്റിവ് എന്നിങ്ങനെയാണ് റേറ്റിംഗ് നൽകാറുള്ളത്. കേരളത്തിന്റെ വായ്പശേഷി ദുർബലമായതാണ് നെഗറ്റീവിലേക്ക് താഴാനിടയായതെന്ന് ഫിച്ച് വെളിപ്പെടുത്തുന്നു. വർധിക്കുന്ന ധനക്കമ്മി ഇടക്കാലപ്രവർത്തനത്തെ സ്വാധിച്ചേക്കാം. ഇതു കടബാധ്യത ഉയർത്താനിടവരുത്തുമെന്നും ചൂണ്ടിക്കാട്ടുന്നു. ബഡ്‌ജറ്റിതര വായ്പ്പകളെടുക്കുന്നതിനെതിരെയും വായ്പ്പയെടുക്കുന്ന പണം മൂലധന ചെലവുകൾക്ക് ഉപയോഗിക്കാതെ റവന്യു ചെലവുകൾക്കുപയോഗിക്കുന്നതിനെതിരെയും കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് മുന്നറിയിപ്പ് നൽകിയിരുന്നതാണ്.

ഇത്തരം റേറ്റിംഗ് ഏജൻസികളുടെ വിലയിരുത്തലുകൾ വിദേശവായ്പ്പയെടുക്കാനുള്ള സംസ്ഥാനത്തിന്റെ ശേഷിയെ ബാധിക്കും. മാത്രമല്ല ആഭ്യന്തര റേറ്റിംഗ് ഏജൻസികൾ കൂടി റേറ്റിംഗ് താഴ്ത്തിയാൽ കേരളത്തിന്റെ വായ്പ്പാശേഷിയെ അത് ഗുരുതരമായി ബാധിക്കും. കേരളം പുറത്തിറക്കുന്ന കടപ്പത്രങ്ങളിൽ നിക്ഷേപം നടത്താൻ ധനകാര്യ സ്ഥാപനങ്ങൾക്ക് കഴിയാതെവരും. ജീവനക്കാരുടെ ശമ്പളമടക്കമുള്ള ചെലവുകൾക്കായി കേരളം പലപ്പോഴും കടപ്പത്രങ്ങളെ ആശ്രയിക്കാറുണ്ട്. ഈ വഴികൂടി അടയുമ്പോൾ സംസ്ഥാനം അതിഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിലേക്ക് നീങ്ങുമെന്ന ആശങ്ക ഇപ്പോൾ സർക്കാരിനുണ്ട്. സാമ്പത്തിക നില മറന്നുള്ള വിദേശയാത്രകളടക്കമുള്ള ധൂർത്തും, ധനക്കമ്മി നിയന്ത്രിക്കാൻ കഴിയാത്ത ധനകാര്യ മാനേജ്മെന്റുമാണ് സംസ്ഥാനത്തിന്റെ സമ്പത് വ്യവസ്ഥയെ തകർത്തതെന്ന വിമർശനവും ശക്തമാകുകയാണ്.

Related Articles

Latest Articles