Thursday, December 25, 2025

മറ്റൊരു പ്രതിക്കും ഇത്ര ആനുകൂല്യം ലഭിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍; ദീലീപ് അന്വേഷണവുമായി സഹകരിക്കുന്നില്ല; ജാമ്യാപേക്ഷ നാളെ പരിഗണിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച പൊലീസ് (Police) ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ദിലീപടക്കമുള്ള കുറ്റാരോപിതരുടെ ജാമ്യാപേക്ഷ കോടതി നാളെ പരിഗണിക്കും. പ്രതികള്‍ അന്വേഷണവുമായി സഹകരിക്കുമെന്ന പ്രതീക്ഷയില്ലെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളണമെന്നും പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ജനറല്‍ ടിഎ ഷാജി കോടതിയില്‍ ആവശ്യപ്പെട്ടു.

ഞങ്ങള്‍ തെളിവുകളും പലതും ശേഖരിച്ചു. കേരളത്തില്‍ മറ്റൊരു പ്രതിക്കും ഇത്രയും ആനുകൂല്യം ലഭിക്കുന്നില്ല. മുന്‍‌കൂര്‍ ജാമ്യം പോയിട്ട് ജാമ്യം നല്‍കാന്‍ പോലുംകഴിയില്ല. സ്വന്തം പ്രവൃ ത്തികൊണ്ട് തന്നെ കുറ്റക്കാരാണെന്ന് അവര്‍ വീണ്ടും തെളിയുന്നു. കേസ് ഡയറി ഹാജരാക്കാന്‍ തയാറാണെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു.

ഫോണുകള്‍ പരിശോധനയ്ക്ക് അയക്കുന്ന കാര്യത്തിലും നാളെ തീരുമാനമുണ്ടായേക്കും. ഉച്ചയ്ക്ക് 1.45 നാണ് കേസ് പരിഗണിക്കുക. കോടതി ആവശ്യപ്പെട്ടതു പ്രകാരം ആറ് ഫോണുകള്‍ ഇന്ന് പ്രതിഭാഗം കോടതിയില്‍ സമര്‍പ്പിച്ചു.

Related Articles

Latest Articles