Monday, January 12, 2026

നടിയെ ആക്രമിച്ച കേസ്; ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധന്‍ ആരെന്ന് അറിയിക്കണമെന്ന് കോടതി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള വിദഗ്ധന്‍ ആരെന്ന് അറിയിക്കണമെന്ന് വിചാരണ കോടതി. എട്ടാം പ്രതി ദീലീപിന് കോടതിയില്‍ ഹാജരാകാന്‍ ഒരാഴ്ചത്തെ സമയം നല്‍കി. ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി സനല്‍ കുമാറിന്റെ ജാമ്യക്കാരെ കോടതി വിളിച്ചു വരുത്തി. ഈ മാസം പത്തിനകം ഇയാളെ ഹാജരാക്കാന്‍ കോടതി നിര്‍ദേശം നല്‍കി.

കേസിന്റെ വിചാരണയുമായി ബന്ധപ്പെട്ട പ്രാരംഭ നടപടികള്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. രണ്ടാമത്തെ സിറ്റിംഗാണ് ഇന്ന് നടന്നത്. കേസിലെ പ്രധാന തെളിവായ മൊബൈല്‍ ഫോണ്‍ ദൃശ്യങ്ങള്‍ ദിലീപിന് കാണാമെന്ന് സുപ്രികോടതി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.

വക്കീലിനൊപ്പമിരുന്ന് കാണാനുള്ള അനുവാദമാണ് നല്‍കിയത്. അതിനുള്ള അപേക്ഷ ദിലീപിന് വേണ്ടി അഭിഭാഷകന്‍ വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. ഇതിനിടെയാണ് ദൃശ്യങ്ങള്‍ പരിശോധിക്കുന്ന വിദഗ്ധന്‍ ആരെന്ന് അറിയിക്കണമെന്ന് വിചാരണ കോടതി നിര്‍ദേശിച്ചത്. അതിന് വേണ്ടി ഒരാഴ്ച അനുവദിക്കുകയും ചെയ്തു.

Related Articles

Latest Articles