Wednesday, September 30, 2026

നടിയെ ആക്രമിച്ച കേസ്; വിസ്താരത്തിനിടെ അഭിഭാഷകർ മാനസികമായി തേജോവധം ചെയ്യുന്നു; കേസിൽ രഹസ്യ വിചാരണയെന്ന നി‍ർദേശം അട്ടിമറിക്കപ്പെട്ടു; വിചാരണ കോടതി മാറ്റണം; പരാതിക്കാരിയുടെ ആവശ്യം ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി മാറ്റണം എന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി നൽകിയ ഹ‍ർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. പ്രതിഭാഗത്തെ ഇരുപതോളം അഭിഭാഷകർ കോടതി മുറിയിലെത്തി തന്നെ മാനസികമായി തേജോവധം ചെയ്തെന്നും ഹ‍ർജിയിൽ നടി വ്യക്തമാക്കിയിട്ടുണ്ട്. നടിയുടെ പരാതിയെ സർക്കാരും പിന്തുണച്ചിട്ടുണ്ട്.

പരാതിക്കാരിയുടെ പല സുപ്രധാന മൊഴികളും കോടതി രേഖപ്പെടുത്തിയില്ല എന്ന ഗുരുതര ആക്ഷേപവും ഹർജിയിലുണ്ട്. ഇക്കാര്യം എന്തുകൊണ്ട് അപ്പോൾ തന്നെ വിചാരണക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയില്ലെന്നായിരുന്നു ഹൈക്കോടതിയുടെ ചോദ്യം. അറിയിച്ചെങ്കിലും കോടതി ഇടപെട്ടില്ലെന്നായിരുന്നു സർക്കാരിന്‍റെ മറുപടി. കേസിൽ രഹസ്യ വിചാരണയെന്ന നി‍ർദേശം കോടതിയിൽ അട്ടിമറിക്കപ്പെട്ടെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. പ്രോസിക്യൂഷന തന്നെ ഇക്കാര്യം തുറന്നു പറയുമ്പോൾ തങ്ങളുടെ അവസ്ഥ എന്തെന്ന് ആലോചിക്കണമെന്ന് നടിയുടെ അഭിഭാഷകനും പറഞ്ഞു.

Related Articles

Latest Articles