തിരുവനന്തപുരം: ഈന്തപ്പഴ വിതരണത്തിൽ മന്ത്രി കെ ടി ജലീലിനെതിരെ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഇന്ന് പരിഗണിക്കും. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹര്‍ജി പരിഗണിക്കുന്നത്. കൊല്ലം സ്വദേശിയായ ഹൃദേശ് ആണ് തിരുവനന്തപുരം വിജിലൻസ് കോടതിയിൽ ഹർജി നൽകിയത്.
യുഎഇ കോണ്‍സുലേറ്റ് മുഖേന ഇറക്കുമതി ചെയ്ത ഭക്ഷ്യ വസ്തുക്കള്‍ മന്ത്രി ജലീൽ സ്വന്തം മണ്ഡലത്തിൽ വിതരണം ചെയ്തുവെന്നാണ് ഹർജിയിലെ പ്രധാന ആരോപണം. കണ്‍സ്യൂമർ ഫെഡിന്‍റെ സഹായത്തോടെയാണ് ഭക്ഷ്യ വസ്തുക്കള്‍ വിതരണം ചെയ്തതിനാൽ കണ്‍സ്യൂമർ ഫെഡ് അധികൃതർക്കെതിരെയും അന്വേഷണം വേണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

