Sunday, September 27, 2026

വധഗൂഢാലോചന കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും നശിപ്പിച്ച നിർണ്ണായക വിവരങ്ങൾ വീണ്ടെടുത്തു; ചാറ്റുകൾ വീണ്ടെടുത്തത് കേസിലെ പ്രതി സായിശങ്കർ

കൊച്ചി: വധഗൂഢാലോചനാ കേസിൽ ദിലീപിന്റെ ഫോണിൽ നിന്നും സൈബർ വിദഗ്ധൻ സായ് ശങ്കർ നീക്കം ചെയ്ത നിർണ്ണായകമായ ഡിജിറ്റൽ തെളിവുകൾ വീണ്ടെടുത്തു. സായ് തന്നെയാണ് ചാറ്റുകൾ വീണ്ടെടുത്ത് അന്വേഷണ സംഘത്തിന് കൈമാറിയത്. തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരായപ്പോഴാണ് അന്വേഷണ സംഘത്തിന്റെ നിർദ്ദേശപ്രകാരം തെളിവുകൾ വീണ്ടെടുത്ത് നൽകിയത്.

കേസിൽ ഏഴാം പ്രതിയാണ് സായ് ശങ്കർ. ഫൊറെൻസിക് ലാബിൽ നിന്നും വീണ്ടെടുക്കാൻ സാധിക്കാതെ പോയ നിർണ്ണായ വിവരങ്ങളാണ് വീണ്ടെടുത്തതെന്നാണ് ലഭിക്കുന്ന വിവരം. കേസിൽ 12 ചാറ്റുകളാണ് ദിലീപ്, സായ്ശങ്കറിന്റെ സഹായത്തോടെ പൂർണ്ണമായും നശിപ്പിച്ചത്. ദുബായിലെ മലയാളി വ്യവസായികളുടേത് അടക്കമുള്ള ചാറ്റുകളാണ് ഡിലീറ്റ് ചെയ്തത്. കാവ്യാ മാധവൻ, സഹോദരി ഭർത്താവ് സുരാജ്, മലയാളത്തിലെ പ്രമുഖ നടി എന്നിവരുമായുള്ള ചാറ്റുകളും ഡിലീറ്റ് ചെയ്തു.

ഇന്നലെ രണ്ട് മണിയോടെയാണ് സായ് ശങ്കർ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. നേരത്തെ നടത്തിയ ചോദ്യം ചെയ്യലിൽ തെളിവുകൾ നശിപ്പിച്ചത് താനാണെന്ന വിവരം സായ് ശങ്കർ സമ്മതിച്ചിരുന്നു.

Related Articles

Latest Articles