ഡൽഹി പോലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം (ഇഒഡബ്ല്യു)നടി ജാക്വലിൻ ഫെർണാൻഡസിന് മൂന്നാമത്തെ സമൻസ് പുറപ്പെടുവിച്ചു.
ജാക്വലിന് നേരത്തെ സമൻസ് അയച്ചെങ്കിലും , ഇ ഒ ഡബ്ലൂ മുമ്പാകെ ഹാജരായില്ല. ആദ്യം ഓഗസ്റ്റ് 29 നും പിന്നീട് സെപ്റ്റംബർ 12 നും ആണ് ഹാജരാകാൻ സമൻസ് അയച്ചത്. നേരത്തെ തീരുമാനിച്ച തന്റെ തിരക്കേറിയ ജോലിയാലാണ് ഹാജരാകാൻ താരത്തിന് കഴിയാത്തത് എന്ന് താരം ഉദ്ധരിച്ചു.
തിഹാർ ജയിലിനുള്ളിൽ നിന്ന് സുകേഷ് ചന്ദ്രശേഖർ നടത്തിവന്ന കവർച്ച റാക്കറ്റുമായി ബന്ധപ്പെട്ട് ജാക്വലിൻ ഫെർണാണ്ടസിനെ ചോദ്യം ചെയ്യാൻ ഡൽഹി പോലീസ്.
ഈ കേസിൽ നടി നോറ ഫത്തേഹിയെ ദിവസങ്ങൾക്ക് മുമ്പ് ഇഒഡബ്ല്യു ആറ് മണിക്കൂർ ചോദ്യം ചെയ്തിരുന്നു.

