ബംഗലൂരു: തെന്നിന്ത്യയുടെ പ്രിയ നടി ജയന്തി അന്തരിച്ചു. 76 വയസ്സായിരുന്നു. വാർധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നായിരുന്നു അന്ത്യം. ഇന്ന് രാവിലെ ബാഗ്ലൂരിൽ ആയിരുന്നു അന്ത്യം. പതിനാലാം വയസ്സിലായിരുന്നു ജയന്തിയുടെ സിനിമാ രംഗത്തെ അരങ്ങേറ്റം. 1963ൽ ജേനു ഗുഡ്ഡു എന്ന ചിത്രത്തില്‍ മൂന്നു പ്രധാന നായികമാരില്‍ ഒരാളായിട്ടായിരുന്നു തുടക്കം. തുടർന്ന് രണ്ടാമത്തെ ചിത്രത്തില്‍ ഇതിഹാസ താരം ഡോ. രാജ്കുമാറിനൊപ്പം അഭിനയിച്ചു. തെലുങ്ക്, തമിഴ്, മലയാളം, കന്നഡ ഭാഷകളിലായി 500 ലേറെ സിനിമകളില്‍ ജയന്തി അഭിനയിച്ചിട്ടുണ്ട്.
അഭിനയിച്ച 300 ലേറെ സിനിമകളില്‍ നായികയായി. കൂടാതെ 45 സിനിമകളില്‍ രാജ്കുമാറിനൊപ്പം അഭിനയിച്ചു. തെന്നിന്ത്യയിലെ എല്ലാ പ്രധാന സൂപ്പർ താരങ്ങൾക്കൊപ്പവും അഭിനയിച്ചിട്ടുള്ള നടിയാണ് ജയന്തി. കന്നഡ സിനിമയില്‍ നീന്തല്‍ വസ്ത്രം ധരിച്ച് പ്രത്യക്ഷപ്പെട്ട ആദ്യ നടിയും ജയന്തിയാണ്. അഭിനയ മികവ് പരിഗണിച്ച് അഭിനയ ശാരദ ജയന്തി എന്നാണ് അറിയപ്പെട്ടിരുന്നത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

