ഗുരുതരാവസ്ഥയിൽ ഐസിയുവിൽ കഴിയുന്ന നടി മോളി കണ്ണമാലി
എറണാകുളം : നടി മോളി കണ്ണമാലി ഗുരുതരാവസ്ഥയിൽ കൊച്ചിയിലെ ഗൗതം ആശുപത്രിയിലെ ഐസിയുവിൽ പ്രവേശിപ്പിച്ചു. മോളിയുടെ ആരോഗ്യസ്ഥിതിയിൽ പുരോഗതിയില്ലാതെ തുടരുകയാണെന്നാണ് വിവരം.
മൂന്ന് ദിവസം മുൻപാണ് പെട്ടെന്നുണ്ടായ ബോധക്ഷയത്തെ തുടർന്ന് കൊച്ചിയിലെ ഗൗതം ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സ ചെലവുകൾ വഹിക്കാൻ പണമില്ലാത്ത അവസ്ഥയിലാണ് കുടുംബം ഇപ്പോഴുള്ളതെന്ന് മകൻ ജോളി പറഞ്ഞു. ഐസിയുവിൽ ഒരു ദിവസത്തേക്ക് 7,000 രൂപയാണ് ചെലവെന്നും മരുന്നുകൾക്ക് 5,000 രൂപയുമാകുമെന്ന് മകൻ അറിയിച്ചു. കയ്യിലുണ്ടായിരുന്നതും കടം വാങ്ങി സ്വരൂപിച്ചതുമായ തുക കൊണ്ടാണ് ഇതുവരെ ചികിത്സ നടത്തിയതെന്നും ഇത് ഏതാണ്ട് തീരാറായതായും മകൻ പറഞ്ഞു. സന്മനസുകളുടെ സഹയം അഭ്യർത്ഥിക്കുന്നതായും ജോളി പറഞ്ഞു.
കഴിഞ്ഞ കുറേ കാലമായി ഹൃദയസംബന്ധമായ അസുഖത്തെ തുടർന്ന് മോളി കണ്ണമലി ചികിത്സയിലാണ്. രണ്ടാമത്തെ അറ്റാക്ക് വന്ന് തളർന്ന് പോയപ്പോഴും മോളി തിരിച്ചുവന്നിരുന്നു. അന്ന് ചികിത്സയ്ക്ക് സഹായിച്ചത് മമ്മൂട്ടി ആയിരുന്നുവെന്നും മോളി വെളിപ്പെടുത്തിയിരുന്നു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…