Cinema

അഭ്യൂഹങ്ങൾക്ക് വിട, സംഗതി സത്യം തന്നെ: ഒടുവിൽ നാഗചൈതന്യയും സാമന്തയും വേർപിരിയുന്നു

ഹൈദരാബാദ്: യുവ താരദമ്പതികളിൽ ഏറെ പ്രമുഖരായ നാഗചൈതന്യയും സാമന്തയും വിവാഹമോചിതരാകുന്നെന്ന വാർത്ത വലിയ ഞെട്ടലോടെയാണ് ആരാധകർ കേട്ടത്. എന്നാൽ നാളുകളായുള്ള സമൂഹ മാധ്യമങ്ങളിലെ ചർച്ചകൾക്ക് വിരാമമിട്ടുകൊണ്ട് വിവാഹമോചന വാര്‍ത്ത ഔദ്യോഗികമായി അറിയിച്ചിരിക്കുകയാണ് സാമന്തയും നാഗചൈതന്യയും. ഇരു താരങ്ങളും സംയുക്തമായി തയ്യാറാക്കിയ കുറിപ്പ് സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവച്ചതോടെയാണ് അഭ്യൂഹങ്ങള്‍ സത്യമായിരുന്നുവെന്ന് തെളിഞ്ഞത്.

“തങ്ങൾ ജീവിത പങ്കാളികൾ എന്ന നിലയിൽ നിന്നും വേര്‍പിരിയുകയാണെന്നും, പത്ത് വര്‍ഷത്തിലധികമായുള്ള സൗഹൃദം തങ്ങളുടെ ജീവതത്തിന് വളരെയധികം പ്രാധാന്യം നല്‍കിയിരുന്നെന്നും, എക്കാലവും അതുണ്ടാവുമെന്ന് വിശ്വസിക്കുന്നുമെന്നും താരങ്ങള്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു. എല്ലാവരുടേയും പിന്തുണ വേണമെന്നും ഇരുവരും ആവശ്യപ്പെടുന്നുണ്ട്.”

കഴിഞ്ഞ മാസം സമൂഹ മാധ്യമങ്ങളിൽ നിന്നും സാമന്ത പേരില്‍ ചേര്‍ത്തിരുന്ന നാഗചൈതന്യയുടെ കുടുംബപേരായ അക്കിനേനി നീക്കിയതോടെയാണ് ഇരുവരുടെയും വേർപിരിയലിനെ കുറിച്ച് അഭ്യൂഹങ്ങൾ എത്തിയത്. 2010ലാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്. തുടർന്ന് 2017ല്‍ ഗോവയില്‍ വച്ച്‌ ഇരുവരും വിവാഹിതരായി. സിനിമയില്‍ തുടരുന്നതിനുള‌ള സാമന്തയുടെ തീരുമാനമാണ് ഇരുതാരങ്ങളും തമ്മിലെ ബന്ധത്തില്‍ വിള‌ളലുണ്ടാകാന്‍ കാരണമായി ഗോസിപ്പുകളില്‍ വന്നിരുന്നത്. എന്തായാലും ഇരുവരുടെയും തീരുമാനം ആരാധകരെ വലിയ നിരാശയിലാണ് ആഴ്ത്തിയിരിക്കുന്നത്.

B4 Admin

Recent Posts

വയോജന സംരക്ഷണത്തിന് സമഗ്ര നിയമം: കേരളത്തിന്റെ ബിൽ ഏകകണ്ഠമായി പാസാക്കി

വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…

2 minutes ago

അശാന്തിയുടെ ലോകത്ത് വിശ്വശാന്തിക്കായി ഒത്തു ചേരാൻ ആഹ്വാനം ചെയ്ത് ആചാര്യശ്രീ രാജേഷ് ദുബായിൽ ഭക്തിനിർഭരമായി ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’

ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…

2 hours ago

പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി: പ്രതിയെ വെടിവെച്ചു കൊന്ന് യുപി പോലീസ്

പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…

5 hours ago

അമേരിക്കയിൽ രേഖകളില്ലാത്ത കുടിയേറ്റക്കാർക്ക് ജാമ്യഹിയറിംഗ് അവകാശമില്ല: നിർണായക വിധിയുമായി ഫെഡറൽ കോടതി

വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…

12 hours ago

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം: വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു!

ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…

23 hours ago

കുറ്റാന്വേഷണ മികവിനുള്ള കേന്ദ്ര മെഡൽ നേടിയ വിജിലൻസ് ഇൻസ്പെക്ടർ ബിനീഷ് ലാൽ ഭാര്യവീട്ടിൽ ജീവനൊടുക്കിയ നിലയിൽ: ആദരണീയനായ ഉദ്യോഗസ്ഥന്റെ വേർപാടിൽ നടുക്കംമാറാതെ നാട്

കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…

1 day ago