Wednesday, November 25, 2026

ഇറ്റ്സ് എ ബേബി ബോയ് ! നടി ഷംന കാസിം അമ്മയായി

പ്രശസ്ത നടി ഷംന കാസിം അമ്മയായി. കഴിഞ്ഞ ദിവസമാണ് താരത്തെ ദുബായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇന്ന് രാവിലെ ഒന്‍പത് മണിയോട് കൂടി താരം ആണ്‍കുഞ്ഞിന് ജന്മം നല്‍കുകയായിരുന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വിവരം.

കഴിഞ്ഞ ഒക്ടോബറിലായിരുന്നു ഷംന വിവാഹിതയാകുന്നത്. ജെബിഎസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ സ്ഥാപകനും സിഇഒയുമായ ഷാനിദ് ആസിഫ് അലിയായിരുന്നു വരൻ.

മഞ്ഞു പോലൊരു പെൺകുട്ടി എന്ന ചിത്രത്തിലൂടെ 2004 ലായിരുന്നു ഷംന അഭിനയത്തിൽ അരങ്ങേറുന്നത്. പിന്നീട് ശ്രീ മഹാലക്ഷ്മി എന്ന ചിത്രത്തിലൂടെ തെലുങ്കിലും മുനിയാണ്ടി വിളങ്ങിയാൽ മൂൺട്രാമാണ്ട് എന്ന ചിത്രത്തിലൂടെ തമിഴിലും സാന്നിദ്ധ്യമുറപ്പിച്ചു. നാനി നായകനായ ‘ദസറ’യിലാണ് നടിയെ അവസാനമായി ബിഗ് സ്‌ക്രീനിൽ കണ്ടത്.

Related Articles

Latest Articles