Tuesday, September 22, 2026

നടിയും മോഡലുമായ ബിദിഷ ഫ്‌ളാറ്റില്‍ മരിച്ചനിലയില്‍

കൊല്‍ക്കത്ത: ബം​ഗാളി നടി ബിദിഷ ഡേ മജൂംദറിനെ മരിച്ചനിലയില്‍ കണ്ടെത്തി. ഇരുപത്തിയൊന്ന് വയസ്സായിരുന്നു. കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റിലാണ് ബിദിഷയെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫ്ലാറ്റിൽ നിന്നും ബിദിഷയുടെ ആത്മഹത്യ കുറിപ്പും കണ്ടെത്തിയിട്ടുണ്ട്.

നാല് മാസം മുമ്പാണ് ബിദിഷ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്ക് താമസം തുടങ്ങിയത്. കാമുകനുമായുള്ള പ്രശ്‌നങ്ങളാണ് നടിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് ലഭിക്കുന്ന വിവരം.

സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

Related Articles

Latest Articles