Wednesday, May 15, 2024
spot_img

കിടിലൻ മേക്കോവറിൽ നിവിന്റെ ഉമ്മയായി പൂര്‍ണിമ! താരത്തെ കണ്ട് അന്തം വിട്ട് ആരാധകര്‍

നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന പുത്തൻ ചിത്രമാണ് തുറമുഖം. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറഞ്ഞത്. സിനിമയിൽ ശക്തമായ ഒരു കഥാപാത്രത്തെ പൂര്‍ണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നുണ്ട്. നിവിന്‍ അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്‌തു എന്ന കഥാപാത്രത്തിന്റെ ഉമ്മയായാണ് നടി എത്തുന്നത്. ജോജു ജോര്‍ജ്, ഇന്ദ്രജിത്ത് സുകുമാരന്‍, നിമിഷ സജയന്‍, അര്‍ജുന്‍ അശോകന്‍, തുടങ്ങിയ വമ്ബന്‍ താരനിരയാണ് ചിത്രത്തിലുള്ളത്.

1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും ഇതിനെതിരെ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ ഏറെ പ്രേക്ഷക പ്രശംസയും നേടിയിരുന്നു. രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഗോപന്‍ ചിദംബരമാണ്. ഷഹബാസ് അമനാണ് സംഗീതം.

Related Articles

Latest Articles