തിരുവനന്തപുരം: ദിലീപിന്‍റെ അഭിഭാഷകർക്കെതിരായ നടിയുടെ പരാതിയിൽ തെറ്റുകളുണ്ടെന്ന് ബാർ കൗൺസിൽ. ബാര്‍ കൗണ്‍സില്‍ മാര്‍ഗരേഖ പാലിക്കണമെന്നും പിഴവുകള്‍ തിരുത്താതെ പരാതി പരിഗണിക്കാനാവില്ലെന്ന് ബാര്‍ കൗണ്‍സില്‍ അറിയിച്ചു.
ഇതിൽ ബാര്‍ കൗണ്‍സിലിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശമനുസരിച്ച് പരാതി നല്‍കണമെന്നും മറുപടി നൽകി. ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെയാണ് അതിജീവിതയുടെ പരാതി. ഇന്ന് രാവിലെയാണ്, പരാതിയുമായി നടി ബാര്‍ കൗണ്‍സിലിലെത്തിയത്.
അതേസമയം അഭിഭാഷകർക്കെതിരെ പരാതി നൽകുമ്പോള്‍ പരാതിയുടെ 30 കോപ്പികള്‍ നല്‍കണമെന്നും ഒപ്പം 2500 രൂപായി ഫീസായി അടക്കുകയും വേണമെന്നും ബാർ കൗൺസിൽ ചെയര്‍മാന്‍ പറഞ്ഞു. എന്നാൽ ഇത് രണ്ടും നടിയുടെ പരാതിയില്‍ ഇല്ലെന്നും, അതിനാൽ, പരാതി തിരുത്തി നല്‍കണമെന്ന് നടിയോട് ബാര്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
അഡ്വ ബി രാമന്‍ പിള്ള, ഫിലിപ്പ് പി.വര്‍ഗീസ്, സുജേഷ് മേനോന്‍ തുടങ്ങിയ അഭിഭാഷകര്‍ക്കെതിരെ പരാതിയുമായാണ് നടി ബാർ കൗൺസിലിലെത്തിയത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവു നശിപ്പിക്കാനും അഭിഭാഷകര്‍ കൂട്ടുനിന്നു എന്നാണ് പരാതിയില്‍ പറയുന്നത്. പരാതിയിലെ പിഴവുകള്‍ തിരുത്തി നല്‍കിയാല്‍ സ്വീകരിക്കുമെന്ന്, ബാര്‍ കൗണ്‍സില്‍ ചെയര്‍മാന്‍ പറഞ്ഞു.

