അദാനി ഗ്രൂപ്പിന് ഓഹരി വിപണിയിൽ വീണ്ടും തിരിച്ചടി. പ്രമുഖ നിക്ഷേപ ഉപദേഷ്ടാക്കളായ മൂഡീസ് അദാനി ഗ്രൂപ്പിന്റെ നാല് കമ്പനികളുടെ റേറ്റിംഗ് കുറച്ച് കമ്പനികളെ നെഗറ്റീവ് പട്ടികയിലേക്ക് തരംതാഴ്ത്തി. കണക്കുകള്‍ പെരുപ്പിച്ച് കാട്ടിയെന്ന ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ദേശീയ അന്തര്‍ദേശീയ തലത്തില്‍ വൻ തിരിച്ചടി നെരിട്ടുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഈ തീരുമാനം.
അദാനി ഗ്രീന്‍ എനര്‍ജി, അദാനി ട്രാന്‍സ്മിഷന്‍, അദാനി ഇലക്ട്രിസിറ്റി മുംബൈ, അദാനി ഗ്രീന്‍ എനര്‍ജി റെസ്ട്രിക്ക്റ്റഡ് ഗ്രൂപ്പ് സ്ഥാപനങ്ങളുടെ റേറ്റിംഗ് ആണ് മൂഡീസ് കുറച്ചത്.

